ഒമാനിൽ മഴ; കടകളിൽ വെള്ളം കയറി

മസ്കത്ത്​: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്​തു.ശക്​തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു ഞായറാഴ്ച മഴ കോരിച്ചൊരിഞ്ഞത്​.

റോഡുകളിലും കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.ആലിപ്പഴവും വർഷിച്ചു. നിസ്‌വ, ദിമാവ തയ്യിൻ, ഇബ്ര, ജബൽ അഖ്ദർ, ഇസ്​ക്കി എന്നീ സ്ഥലങ്ങളിലാണ്​ കൂടുതൽ മഴ ലഭിച്ചത്​.

രാവിലെ മുതൽ​ തന്നെ ഈ പ്രദേശങ്ങളിലെല്ലാം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ്​ മഴയുടെ ശക്​തി വർധിച്ചത്​. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട്​ ​ ചെയ്​തിട്ടില്ല. ഉൾഭാഗങ്ങളിലെ റോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ട്​. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചവരെ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ ശക്​തമായ മഴ പെയ്​​തേക്കുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന്​ അധികൃതർ നിർദേശിച്ചിട്ടുണ്ട്​. 119 പേരുടെ പൗരത്വം പുനഃസ്ഥാപിച്ചു മസ്‌കത്ത്: നൂറിലധികം ആളുകളുടെ സ്വദേശി പൗരത്വം പുനഃസ്ഥാപിച്ച് സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ്​ ഉത്തരവ്​ പുറപ്പെടുവിച്ചു.

119 പേര്‍ക്കാണ്​ വീണ്ടും പൗരത്വം അനുവദിച്ച്​ രാജകീയ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നതെന്ന്​ ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - Rain in Oman; Shops flooded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.