മസ്കത്ത്: ഒമാന്‍ എ ടീം താരവും മധ്യനിര ബാറ്റ്സ്മാനുമായ രാംകുമാറിന്‍െറ ബാറ്റിങ് മികവില്‍ ഈ വര്‍ഷത്തെ ആദ്യ പ്രീമിയര്‍ ട്വന്‍റി 20 മത്സരത്തില്‍ അസറൈന് ജയം. അല്‍ തുര്‍കിക്കെതിരെയാണ് അസറൈന്‍ വിജയം നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അല്‍തുര്‍കി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 141 റണ്‍സ് എടുത്തു.
ഒമാന്‍ ദേശീയ ടീം ക്യാപ്റ്റനും അല്‍തുര്‍കി ഓപണിങ് ബാറ്റ്സ്മാനുമായ അജയ് ലാല്‍ ചേട്ട 35 റണ്‍സ് എടുത്ത് ടോപ് സ്കോറര്‍ ആയി. തുടര്‍ന്ന് ബാറ്റ് ചെയ്ത അസറൈനുവേണ്ടി ഓപണര്‍ സീഷാന്‍ മഖ്സൂദ് 15 ബോളില്‍ 39 റണ്‍സ് എടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും അടുത്ത ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഒരുവേള മത്സരം കൈവിട്ടുപോകുമോ എന്ന് സംശയിച്ചിടുത്തുനിന്ന് പ്രീമിയര്‍ ഡിവിഷനിലെ ഏക ദക്ഷിണാഫ്രിക്കന്‍ താരമായ ഗുസ്റ്റവ് ബര്‍ഗറിനെ (23 ബോളില്‍ 24 റണ്‍സ്) കൂട്ടുപിടിച്ചു രാംകുമാര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 35 ബോളില്‍ നാലു ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 56 റണ്‍സാണ് രാംകുമാര്‍ അടിച്ചുകൂട്ടിയത്.
ജീവിതത്തിലെ ഏറ്റവും നല്ല ഇന്നിങ്സുകളില്‍ ഒന്നായിരുന്നു ഇതെന്ന് കളിക്കുശേഷം മുന്‍ കേരള അണ്ടര്‍ 22 താരം കൂടിയായിരുന്ന രാംകുമാര്‍ പറഞ്ഞു. ഉച്ചക്കുശേഷം നടന്ന രണ്ടാം മത്സരത്തില്‍ പാസേജ് ടു ഇന്ത്യ 29 റണ്‍സിന് റാഹയെ തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.