പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ​്പോ​ർ​ട്സ് മീ​റ്റി​ൽ​നി​ന്ന്

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല​യി​ൽ വ​നി​ത സ്പോ​ർ​ട്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: ‘ലേ​ഡീ​സ് സ്പോ​ർ​ട്സ് ഫീ​സ്റ്റ 24’ എ​ന്ന പേ​രി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി സ്പോ​ർ​ട്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ നാ​സ​ർ ക്ല​ബി​ലെ ഫാ​സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മീ​റ്റി​ൽ ഒ​മ്പ​ത് ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. അ​ഞ്ജു ഉ​ധീ​ഷ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി.

ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​യി​കാ​ധ്യാ​പി​ക രാ​ജ​പു​ഷ്പം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​ഷൗ​ക്ക​ത്ത​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ജ​യ​ല​ക്ഷ്മി, സ​ജ​ന അ​ബ്ദു​ല്ല, അ​ഞ്ജു ഉ​ധീ​ഷ്, സ​ലീ​ല, ജു​മാ​ന, സ​ൽ​വ ഹാ​ഷിം, ഹ​നാ​ൻ ഹ​സീ​ഫ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.

അ​നി​ഷ വി​ജേ​ഷ്, മു​ബീ​ന, ഷ​ഫീ​ല, സൈ​മ, ജി​സ്മി, എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും, സു​ഖി ഷ്യാം, ​ന​ബീ​ല, കീ​ർ​ത്ത​ന, ഫൗ​സി​യ, ഇ​ർ​ഫാ​ന എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ഐ.​എ​സ്.​സി മ​ല​യാ​ളി വി​ഭാ​ഗം ലേ​ഡി കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​യ ദാ​സ്, ഒ​മാ​ൻ കോ​ളേ​ജ് ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സ് പ്രൊ​ഫ​സ​ർ ഡോ:​സ​മീ​റ സി​ദ്ദീ​ഖ്, ഐ.​എം.​ഐ വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് റ​ജീ​ന, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ദീ​ഹ ഹാ​രീ​സ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു.

സ്പോ​ൺ​സേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ മ​ർ​വ മു​നീ​ർ (ജി ​ഗോ​ൾ​ഡ്), സാ​ബി​റ ആ​സി​ഫ് (പെ​ൻ​ഗ്വി​ൻ) ആ​ബി​ദ സി​റാ​ജ് (സ​ഡ് സ്റ്റോ​ർ), അ​ൻ​സി​യ (ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ൽ), ലം​ഹ സ​മീ​ർ (അ​ൽ മാ​ഷി​നി ട്രേ​ഡി​ങ്), ജു​ബൈ​രി​യ അ​ഫ്സ​ൽ ( ദാ​ർ ഗ്ലോ​ബ​ൽ),ഷ​ഫീ​ല ബെ​ൻ​ഷാ​ദ്,സൗ​ജ​ത് സ​ഹ​ദ്,(അ​ൽ അം​രി), തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബി​നി​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ജ​ന.​സെ​ക്ര​ട്ട​റി ത​സ്റീ​ന ഗ​ഫൂ​ർ, ഇ​വ​ൻ​റ് ക​ൺ​വീ​ന​ർ സാ​ജി​ദ ഹ​ഫീ​സ്, ഷ​ഹ​നാ​സ് മു​സ​മ്മി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​രി​ഫാ മു​സ്ത​ഫ, മും​താ​സ് റ​ജീ​ബ്, സ​ജ​ന, സ​ജീ​ബ് ജ​ലാ​ൽ, പി.​ടി. സ​ബീ​ർ, മു​സ​മ്മി​ൽ, മു​സ്ത​ഫ പൊ​ന്നാ​നി, കെ. ​സൈ​നു​ദ്ദീ​ൻ, ഷാ​ജി ക​മൂ​ന, വ​ഹീ​ദ് ചെ​ന്ദ​മം​ഗ​ലൂ​ർ, ക​ബീ​ർ ക​ണ​മ​ല, ഉ​സ്മാ​ൻ, അ​യ്യൂ​ബ്, കെ.​എം.​ഷ​ജീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Prawasi Welfare organizes women's sports meet in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.