സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു പ്രവാസി വെൽഫെയർ സലാല

സലാല: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സലാല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു. ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കുകയും അവർക്ക് ആദരവുകൾ അർപ്പിക്കുകയും ചെയ്തു.

അനേകം തലമുറകളിലായി, വിവിധ ഭാഷകൾ സംസാരിച്ചും വ്യത്യസ്ത വിശ്വാസാചാരങ്ങൾ അനുഷ്ഠിച്ചും പോരാടിയ ലക്ഷോപലക്ഷം സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗനിർഭരമായ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് സ്വതന്ത്ര ഇന്ത്യയിൽ ഓരോ പൗരനും അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് ആക്ടിംഗ് പ്രസിഡന്റ് സജീബ് ജലാൽ പറഞ്ഞു. വൈസ് പ്രസിഡന്റ് രവീന്ദ്രൻ നെയ്യാറ്റിൻകര സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ജനാധിപത്യ സംവിധാനങ്ങളും മതേതര വൈവിധ്യങ്ങളും കാത്തുസൂക്ഷിക്കാൻ നിദാന്ത ജാഗ്രതയോടെ നിലകൊള്ളുമെന്നും വർഗീയ ഫാസിസത്തെ ചെറുക്കുമെന്നും പ്രസിഡന്റ് അബ്ദുള്ള മുഹമ്മദ് വ്യക്തമാക്കി. പരിപാടിക്ക് ജനറൽ സെക്രട്ടറി തസ്രീനാ ഗഫൂർ, കൺവീനർ മൻസൂർ വേളം തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Pravasi Welfare Salala takes Independence Day pledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.