Posted On
date_range Updated On
date_range പി.എൽ.സി ഒമാൻ വാർഷിക സംഗമം
മസ്കത്ത്: ചങ്ങനാശ്ശേരി സ്വദേശികളുടെ ഒമാനിലെ കൂട്ടായ്മയായ പി.എൽ.സി ഒമാൻ വാർഷികസംഗമം ബർക്കയിലുളള ഹോർമുസ് ഫാമിൽ സംഘടിപ്പിച്ചു. ചങ്ങനാശ്ശേരിയിലുള്ള അഞ്ച് മഹല്ലുകളുടെ അടിസ്ഥാനത്തിൽ ഗർഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് പി.എൽ.സി വാർഷികയോഗം പി.എൽ.സി രക്ഷാധികാരി സാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹയാത്തുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീർ, ഫിറോസ്, നിഷാദ് എന്നിവർ സംസാരിച്ചു. ട്രഷറർ സുജാഷ് നന്ദി പറഞ്ഞു. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമായി നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.