സമൈൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാൻറിലെ തീപിടിത്തം അഗ്നിശമനസേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാൻറിന് തീപിടിച്ചു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാൻറിന് തീപിടിച്ചു. സമൈലിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. വലിയ നാശനഷ്ടമാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.