ഗാലയിൽ പ്രവർത്തനം തുടങ്ങിയ പെറ്റ് പാർക്ക്
മസ്കത്ത്: വളർത്തു മൃഗങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്കും ആധുനിക സൗകര്യങ്ങളോടെയുള്ള പെറ്റ് പാർക്ക് ഗാലയിൽ തുറന്നു. ഉദ്ഘാടന ചടങ്ങിൽ മുൻ പെട്രോളിയം മന്ത്രിയുടെ മകൾ ഡോ. അമൽ സൈദ് അഹമ്മദ് ആൽ ഷൻഫാരി പ്രധാന അതിഥിയായി.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഷാലിമാർ തുടങ്ങിയവർ പങ്കെടുത്തു. വാൾ അക്ക്വറിയം, ഇൻഡോർ ഫോറെസ്റ്റ്, പ്ലാന്റഡ് ടാങ്കുകൾ, ലാൻഡ് സ്കേപ്പിങ്, കസ്റ്റമൈസ്ഡ് അക്വാറിയം, അക്ക്വ സ്കെപ്പിങ് എന്നിങ്ങനെ അക്വ ലൈഫിന്റെ പലതരം സേവനങ്ങൾ പെറ്റ് പാർക്കിൽ ലഭ്യമാണ്. പെറ്റ് പാർക്കിലെ മറ്റൊരു ആകർഷണം അപൂർവ തരം അണ്ണാൻ കുഞ്ഞും വർണ ശബലമായ തത്ത കളും വിവിധ നിറത്തിലുള്ള അലങ്കാര മത്സ്യങ്ങളുമാണ്.
നല്ല ഗുണനിലവാരമുള്ള പെറ്റ് ഫുഡ്കളും ഗ്രൂമിങ് ഉൽപന്നങ്ങൾ, പെറ്റുകളുടെ ആക്സറികൾ മറ്റു ആവശ്യ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആൾഗകൾ വളരുന്നത് തടയുകയും, പി.എച്ച് നിലനിർത്തുകയും ചെയ്ത് മാസങ്ങളോളം അക്വാറിയത്തിന്റെ തനിമയും ഗുണവും ഭംഗിയും നിലനിർത്താൻ സഹായിക്കുന്ന സജ്ജീകരണങ്ങൾ ഇവിടെ ഉണ്ട്.
നല്ല ഗുണ നിലവാരമുള്ള പുതു ജനറേഷൻ പെറ്റുകൾക്ക് ഒരു ബ്രീഡിങ് ഫാം സ്ഥാപിച്ചു. വിലകുറച്ചും നൽകുന്നതിനുള്ള പദ്ധതികളും പെറ്റ് പാർക്കിന്റെ വികസന പരിപാടികളിൽ ഉൾപെടുത്തിയിട്ടുണ്ട്. പെറ്റുകളെ വിട്ടു മാറി നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സുരക്ഷിതവും കരുതലോടെയും കൂടിയ പെറ്റ് ബോർഡിങ് സൗകര്യങ്ങൾ നൽകാനുള്ള പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.