പി.സി.ഡബ്ലിയു.എഫ്‌ സലാല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സലാല: സലാലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികൾക്ക്‌ പൊന്നാനി കൾച്ചറൽ വേൾഡ്‌ ഫൗണ്ടേഷൻ സലാല പുരസ്‌കാരങ്ങൾ നൽകും. വിവിധ മേഖലകളിലായി ഡോ. കെ.സനാതനൻ, വി.പി. അബ്‌ദുസലാം ഹാജി, ഡോ. ഷാജി പി. ശ്രീധർ, ഷിജു ശശിധരൻ, അബ്‌ദുൽ കലാം, റസൽ മുഹമ്മദ്‌, സാജിദ്‌ ചെറുവണ്ണൂർ, അൻസാരി തടത്തേൽ, കെ.എ. സലാഹുദ്ദീൻ, ഹാഷിം മുണ്ടേപ്പാടം, ഷബീർ തലശ്ശേരി, മണി സലാല, ബദർ അൽ സമ ഹോസ്‌പിറ്റൽ, ഗൾഫ്‌ മാധ്യമം, കൈരളി ന്യൂസ്‌ എന്നിവക്കാണ് അവാർഡ്‌ നൽകുക.

പൊന്നാനിയിൽ നടന്ന പ്രവാസി സംഗമത്തിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്‌. പി.സി.ഡബ്ലിയു.എഫ്‌ പ്രസിഡന്റ്‌ കെ. കബീറിന്റെ നേത്യത്വത്തിലുള്ള കമ്മിറ്റിയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്‌. 2028 ജനുവരിയിൽ സലാലയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - PCWF Salalah Awards Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.