പ​യ്യ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഏ​ഴി​ന്​ 

മസ്കത്ത്: പയ്യന്നൂർ സൗഹൃദവേദി ആഭിമുഖ്യത്തിൽ ഇൗ വർഷവും പയ്യന്നൂർ ഫെസ്റ്റ് സംഘടിപ്പിക്കും. ഇൗ മാസം ഏഴിന് വൈകുന്നേരം ആറുമണിക്ക് അൽ ഫലാജ് ഹോട്ടലിലിലെ ഗ്രാൻറ് ഹാളിൽ അരങ്ങേറുന്ന ഫെസ്റ്റി​െൻറ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സൗഹൃദവേദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
ഇന്ത്യൻ എംബസി സെക്കൻഡ്സെക്രട്ടറി നീലു റോഹ്റ ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ വ്യക്തികളും ഉദ്ഘാടനചടങ്ങി​െൻറ ഭാഗമാകും. നിരവധി വ്യത്യസ്തമായ കലാപരിപാടികളുടെ അകമ്പടിയോടെയാകും ഇൗ വർഷത്തെ ഫെസ്റ്റ് അരങ്ങിലെത്തുക. സിനിമാ, നാടകവേദികളിലെ സാന്നിധ്യമായ മഞ്ജുളൻ പയ്യന്നൂർ സംവിധാനം നിർവഹിച്ച ‘മഴപ്പാട്ട്’ എന്ന നാടകമാണ് പരിപാടിയിലെ കലാപരിപാടി. 
മഴയുടെയും പാട്ടി​െൻറയും ഒപ്പം അഭിനയവും കോർത്തിണക്കിയുള്ള ‘മഴപ്പാട്ട്’ പ്രവാസികളെ നാടി​െൻറ ഗൃഹാതുരത്വം നിറഞ്ഞ ഒാർമകളിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നതായിരിക്കും. സൗഹൃദവേദി അംഗങ്ങൾ തന്നെയാണ് നാടകത്തിലെ അഭിനേതാക്കൾ. സ്നേഹ ഒാംനാഥും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയാകും മറ്റൊരു ആകർഷണം. ഇന്ത്യയിലെയും വിദേശത്തെയും നിരവധി വേദികളിൽ ഇവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആരതി ഹരിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, ടീം ആർ.ഡി.െഎയുടെ സിനിമാറ്റിക് ഡാൻസ്, തായമ്പക തുടങ്ങി വൈവിധ്യമാർന്ന കലാവിരുന്നും പയ്യന്നൂർ ഫെസ്റ്റി​െൻറ ഭാഗമായി ഒരുക്കും. 
സ്റ്റാർ മജാൻ കഫേ റസ്റ്റാറൻറിൽ നടന്ന വാർത്താസമ്മേളനത്തിൽ പയ്യന്നൂർ സൗഹൃദവേദി പ്രസിഡൻറ് ബാബു പുറവങ്കര, ജനറൽ സെക്രട്ടറി മോഹനൻ കൊടക്കാട്, വൈസ് പ്രസിഡൻറ് യു.സി രവി, ട്രഷറർ രഘുനാഥ്, കൾചറൽ സെക്രട്ടറി രാജീവ് മാടായി, ലേഡീസ് കോഒാഡിനേറ്റർ ഉഷാ രവീന്ദ്രനാഥ്, നാടക സംവിധായകൻ മഞ്ജുളൻ എന്നിവർ പെങ്കടുത്തു. 

Tags:    
News Summary - payyannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.