മസ്കത്ത്: അൽഖുവൈർ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് പായസ മത്സരം സംഘടിപ്പിച്ചു. വൈവിധ്യമാർന്ന രുചികളാണ് മത്സരാർഥികൾ ഒരുക്കിയത്. ഉള്ളിപ്പായസം തയാറാക്കിയ നിഷ പ്രഭാകരൻ ഒന്നാമതെത്തി. കപ്പ ഇളനീർ പായസവുമായി ഷമീറ ഷറഫുദ്ദീൻ രണ്ടാമതും കാരറ്റ് പായസവുമായി സജിത സജീവും ചേന പായസവുമായി സിന്ധു ബിജുവും മൂന്നാമതുമെത്തി. പാചകരംഗത്തെ വിദഗ്ധരായ ബുഷ്റ സിദ്ദീഖ്, നിജ ആസിഫ് എന്നിവരായിരുന്നു വിധികർത്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.