Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മസ്കത്ത്: പത്തനംതിട്ട സ്വദേശി മസ്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കോന്നി തണ്ണിത്തോട് ആഞ്ഞിലിമൂട്ടിൽ തമ്പിയുടെ മകൻ ഷിബിൻ (35) ആണ് മരിച്ചത്. മബേല അൽ സലാമ പോളിക്ലിനിക്കിലെ നഴ്സിങ് ജീവനക്കാരനാണ്.കഴിഞ്ഞ മൂന്ന് വർഷമായി ഒമാനിലുണ്ട്. ബുധനാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ ഷീന മാത്യു നഖൽ ഹെൽത്ത് സെൻററിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. മകൻ: ഹാനോക്ക് (നാല് വയസ്). മാതാവ്: മോളി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. ഷിബിെൻറ നിര്യാണത്തിൽ ഹോസ്പിറ്റൽ ഡയറക്ടർ ടി.ടി സിദ്ദീഖ്, മെഡിക്കൽ ഡയറക്ടർ ഡോ. റഷീദലി, മറ്റ് ജീവനക്കാർ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.