സലാലയിലെ പത്തനംതിട്ട ജില്ലക്കാരായ പ്രവാസികൾ ഒത്തു ചേരൽ സംഘടിപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range സലാലയിൽ പത്തനംതിട്ട ജില്ല അസോ. രൂപവത്കരിച്ചു
സലാല: പത്തനംതിട്ട ജില്ലക്കാരായ പ്രവാസികളുടെ ഒത്തു ചേരൽ സലാലയിൽ നടന്നു.മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ പത്തനം ജില്ല പ്രവാസി കൂട്ടായ്മ രൂപവത്കരിച്ചു. രക്ഷാധികാരിയായി ഡോ. മാത്യൂസിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പ്രസിഡന്റ്: സുനു ജോൺ, സെക്രട്ടറിമാർ: ഡിമ്പിൾ മാത്യു, അനു അജു, ട്രഷറർ: അൻസാരി തടത്തിൽ. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു. ജനുവരി 26 ന് സംഘടനയുടെ ഉദ്ഘാടനം നിർവഹിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു. റെജി വർഗീസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.