പാരാഗ്ലൈഡിങ്ങിനിടെ വീണ് പരിക്കേറ്റ വിദേശിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range പാരാഗ്ലൈഡിങ്ങിനിടെവീണ് വിദേശിക്ക് പരിക്കേറ്റു
മസ്കത്ത്: പാരാഗ്ലൈഡിങ്ങിനിടെ വിദേശിക്ക് വീണ് പരിക്കേറ്റു. അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ബർ അൽ ഹിക്മാനിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഏത് രാജ്യക്കാരനാണ് പരിക്കേറ്റതെന്ന വിവരം വ്യക്തമല്ല. അപകട വിവരമറിഞ്ഞ റോയൽ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. ഹെലികോപ്ടറിൽ ഖൗല ആശുപത്രിയിലേക്ക് തുടർ ചികിത്സക്കായി മാറ്റിയതായി ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.