Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതത്തെ തുർന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശി സലാലയിൽ നിര്യാതനായി. അരിയൂരിലെ നീരംഗലതൊടി രാജഗോപാലൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: നിഷ, മക്കൾ: അർജുനൻ, ഐശ്വര്യ.
മുപ്പത് വർഷമായി സലാല സെന്‍ററിൽ ജോലി ചെയ്ത് വരികയാണ്. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.