വി.ആർ.വൺ ഫാമിലി മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽനിന്ന്
മസ്കത്ത്: വി.ആർ.വൺ ഫാമിലി മലയാളി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു. ബൗഷർ അൽമൂന ഐ.ജി വില്ലയിൽനടന്ന പരിപാടി ഡിക്കൻ പുതുക്കുടി കതിരൂർ ഉദ്ഘാടനം ചെയ്തു. സമദ് മച്ചിയത്തിൽ അധ്യക്ഷതവഹിച്ചു. സിൽവിയ പി.ഡിസൂസ, അസീസ് വോഡ്യാജേ, ബിനു അജയ് എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗമായ ദേർവേശ് മുഴപ്പിലങ്ങാടിന്റെ മകൾ ഫാത്തിമത്തുൽ ഗാനിയ സൈബിനെ സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു
വി.ആർ.വൺ ഫാമിലി അംഗങ്ങളുടെ വിവിധ കലാപരിപാടിളും അരങ്ങേറി. സിദ്ദീഖ് താനെ പറമ്പിൽ സ്വാഗതവും ദേർവേശ് മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.