Posted On
date_range Updated On
date_range ഒമാനിൽ സഞ്ചാര വിലക്ക് ലംഘിച്ചു; സ്വദേശിക്ക് ഒരു വർഷം തടവും 2000 റിയാൽ പിഴയും
മസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള രാത്രിയിലെ സമ്പൂർണ സഞ്ചാര വിലക്ക് ലംഘിച്ച സ്വദേശിക്ക് തടവും പിഴയും ശിക്ഷ. വടക്കൻ ബാത്തിനയിലെ കോർട്ട് ഒാഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ഒരു വർഷം തടവും 2000 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഉത്തരവിറങ്ങിയത് മുതൽ ആറുമാസത്തേക്ക് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിട്ടുമുണ്ട്. മദ്യപിച്ച ശേഷം സഞ്ചാരവിലക്ക് നിലവിലുള്ള സമയത്ത് വാഹനവുമായി കറങ്ങാനിറങ്ങിയപ്പോഴാണ് പൊലീസിെൻറ പിടിയിലായത്. താമസമേഖലകളിൽ അമിതവേഗത്തിൽ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത്. ഇതേ തുടർന്നാണ് കേസ് കോടതിയുടെ പരിഗണനക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.