Posted On
date_range Updated On
date_range ഒമാൻ എണ്ണ കയറ്റുമതി 15.3 കോടി ബാരലിലെത്തി
മസ്കത്ത്: ഈ വർഷം ജൂൺ വരെയുള്ള ഒമാനിലെ എണ്ണ കയറ്റുമതി 15.3 കോടി ബാരലിലെത്തിയതായി അധികൃതർ അറിയിച്ചു. ശരാശരി 81.4 ഡോളറിനാണ് ഒരു ബാരൽ വിൽപന നടന്നത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അധികൃതരാണ് കണക്ക് പുറത്തുവിട്ടത്.
ആകെ എണ്ണ ഉൽപാദനത്തിന്റെ 79.9 ശതമാനവും കയറ്റുമതിക്കാണ് ഉപയോഗിച്ചത്. അതേസമയം, ക്രൂഡ് ഓയിൽ ഉൽപാദനം 0.4 ശതമാനം ഇത്തവണ കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ജൂൺ വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ഒമാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ജപ്പാൻ, ഇന്ത്യ എന്നിവയാണ് പിന്നാലെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.