ഒമാൻ ജനസംഖ്യ 54 ലക്ഷത്തിലേക്ക്; 28.6 ശതമാനം പേരും മസ്‌കത്തിൽ

മസ്കത്ത്: ഒമാനിലെ ആകെ ജനസംഖ്യ 53,88,513 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (എൻ.സി.എസ്.ഐ) മെയ് മാസത്തിലെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ് ഈ വർധനവ്. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.6 ശതമാനം ജനസംഖ്യാ വളർച്ചയാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുളളത് മസ്‌കത്ത് ഗവർണറേറ്റിലാണ്. 15,38,312 ആളുകളുള്ള മസ്‌കത്തിൽ ഒമാനിലെ ആകെ ജനസംഖ്യയുടെ 28.6 ശതമാനം പേരും കേന്ദ്രീകരിച്ചിരിക്കുന്നു.

9,45,647 ആളുകളുമായി (17.6 ശതമാനം) വടക്കൻ ബാത്തിന രണ്ടും 5,89,152 ആളുകളുള്ള (10.9 ശതമാനം) തെക്കൻ ബാത്തിന മൂന്നും സ്ഥാനത്താണ്. അൽ ദാഖിലിയ: 5,74,354 (10.7 ശതമാനം, ദോഫാർ: 5,35,623 (9.9 ശതമാനം) , തെക്കൻ ശർഖിയ: 3,77,701 (ഏഴു ശതമാനം), വടക്കൻ ശർഖിയ: 3,22,914 (ആറു ശതമാനം), അൽ ദാഹിറ: 2,48,813 (4.6 ശതമാനം), ബുറൈമി: 1,35,629 (2.5 ശതമാനം), അൽ വുസ്ത: 64,566 (1.2 ശതമാനം), മുസന്ദം: 55,802 (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കണക്കുകൾ.

Tags:    
News Summary - Oman's population reaches 5.4 million; 28.6 percent in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.