മസ്കത്ത്: രണ്ടു വർഷത്തോളം തടങ്കലിലായിരുന്ന ഫ്രഞ്ച് പൗരനെ ഇറാൻ മോചിപ്പിച്ചു. ഇദ്ദേഹം നാട്ടിലെത്തിയതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഒമാന്റെ ഇടപെടലാണ് ലൂയിസ് അർനൗഡ് എന്ന ഫ്രഞ്ച് പൗരന്റെ മോചനത്തിലേക്കെത്തിച്ചത്.
വിഷയത്തിൽ ഇടപെട്ട ഒമാൻ സർക്കാറിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നന്ദി അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ ഒമാനി സുഹൃത്തുകൾക്കും ഈ വിഷയത്തിൽ ഇടപട്ട മറ്റുള്ളവർക്കും നന്ദി അറിയിക്കുകയാണെന്ന് മാക്രോൺ എക്സിൽ കുറിച്ചു. കൂടെ ഫ്രഞ്ച് തടവുകാരായ സെസിലി, ജാക്വസ്, ഒലിവിയർ എന്നിവരെകൂടി മോചിപ്പിക്കാൻ ഇറാനോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിലും പ്രചാണത്തിലും പങ്കെടുത്തുവെന്നാരോപിച്ച് 2022 സെപ്റ്റംബറിലാണ് 30 വയസുകാരനായ ലൂയിസ് അർനോഡ് അറസ്സിലാകുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.