മസ്കത്ത്: മുസന്ദമിലും കസബിലും ശനിയാഴ്ച കനത്ത മഴ പെയ്തു. രാവിലെ മുതൽ പെയ്ത മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളെപ്പാക്കമുണ്ടായി. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാദികൾ നിറഞ്ഞൊഴുകിയതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. അപകടങ്ങളൊഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴക്ക് ഒപ്പം ശക്തമായ കാറ്റും പലയിടത്തും ആലിപ്പഴ വർഷവുമുണ്ടായി. മുസന്ദമിലും കസബിലും വെള്ളിയാഴ്ച സാമാന്യം നല്ല മഴ ലഭിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച ശക്തമായ മഴ ലഭിച്ച ബുറൈമിയിൽ ഇന്നലെ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നെങ്കിലും വൈകുന്നേരം വരെ മഴ പെയ്തിട്ടില്ല. ശക്തമായ മഴയിൽ അപകടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ റോയൽ ഒമാൻ പൊലീസ് അധികം ഉദ്യോഗസ്ഥരെ ജോലിക്കായി നിയോഗിച്ചു.
വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. വെള്ളത്തിെൻറ ശക്തി കൂടുതലുള്ള സമയങ്ങളിൽ വാദികളിലൂടെയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് വടക്കൻ പ്രവിശ്യകളിൽ ശക്തമായ മഴക്കും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.