സലാല: ഒമാനി-ബഹ്റൈനി ഉൽപന്നങ്ങളുടെ ഒമ്പതാമത് എഡിഷൻ പ്രദർശനത്തിന് സലാലയിൽ തുടക്കമായി. ഖരീഫ് ദോഫാറിനോടനുബന്ധിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷനും ഒമാനിലെ ബഹ്റൈൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം ഒരാഴ്ചയോളം നീളും. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ചെറുകിട-ഇടത്തരം സംരംഭങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
സംരംഭകർക്കും ഉപഭോക്താക്കൾക്കുമിടയിൽ നേരിട്ടുള്ള വിപണന സാധ്യതകൾ തുറക്കുന്നതിലൂടെ ഒമാനും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ ഈ പ്രദർശനം സഹായിക്കും. 30 ഓളം ചെറുകിട-ഇടത്തരം സംരംഭകരാണ് മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളുമായി എത്തിയിട്ടുള്ളത്.
ആധുനിക വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, സുഗന്ധദ്രവ്യങ്ങൾ, ഒമാനി കുന്തിരിക്കം, പരമ്പരാഗത ഒമാനി ഹൽവ, ആഭരണങ്ങൾ, പൈതൃക-കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിപുലമായ ഉൽപന്നങ്ങളുടെ ശേഖരം മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.