മസ്കത്ത്: ‘ശോഭനമായ ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കാം’ എന്ന തലക്കെട്ടിൽ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ തങ്ങളുടെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ രൂപരേഖ പുറത്തിറക്കി. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കുള്ള പിന്തുണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ടൂറിസം മേഖല, വിദ്യാഭ്യാസ മേഖല തുടങ്ങിയവക്കുള്ള പിന്തുണക്കാണ് രൂപരേഖയിൽ പ്രധാനമായും ഉൗന്നൽ നൽകിയിരിക്കുന്നത്.
സമൂഹത്തിൽ പ്രേത്യക കരുതൽ വേണ്ടവരെ സഹായിക്കുന്നതിന് ഒപ്പം ആശ്രയത്വമില്ലാതെ നിലനിൽക്കുന്ന സമൂഹത്തിെൻറ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്യും. പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി എല്ലാ സാമൂഹിക കൂട്ടായ്മകളുമായും ആശയവിനിമയം നടത്തും. പദ്ധതികളുടെ നടത്തിപ്പും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളുമടക്കം വിഷയങ്ങൾ വിലയിരുത്താൻ പ്രത്യേക സംഘത്തെയും നിയോഗിക്കും. ഏവിയേഷൻ മേഖലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നതിനായി സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കാനും രൂപരേഖ നിർദേശിക്കുന്നുണ്ട്. ഇതോടൊപ്പം ടൂറിസം, വിദ്യാഭ്യാസ മേഖലകളിലും ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കും. സാമൂഹിക ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കും അംഗപരിമിതരടക്കം സമൂഹത്തിൽ പ്രത്യേക കരുതൽ വേണ്ടവരെയും ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പദ്ധതികളും രൂപരേഖ വിഭാവനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.