ഒമാനില്‍ ശീതളപാനീയങ്ങള്‍ക്ക് വില വര്‍ധിക്കും

മസ്കത്ത്: ഈ വര്‍ഷത്തെ ബജറ്റ് നിര്‍ദേശ പ്രകാരം ശീതളപാനീയങ്ങളുടെ വില 50 ശതമാനം വര്‍ധിക്കും. അതോടൊപ്പം, ഊര്‍ജദായക പാനീയങ്ങളുടെ വില ഇരട്ടിയാകാനുമിടയുണ്ട്. ഊര്‍ജദായക പാനീയങ്ങള്‍ക്ക് നൂറു ശതമാനം നികുതി ചുമത്താനാണ് ധനകാര്യ മന്ത്രാലയത്തിന്‍െറ ആലോചന. എണ്ണയിതര വരുമാന വര്‍ധനവിന്‍െറ ഭാഗമായാണ് പുതിയ നികുതി ചുമത്തുന്നത്. ജി.സി.സി അംഗരാജ്യങ്ങള്‍ ഇത്തരം ഉല്‍പന്നങ്ങളുടെ  നികുതി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ആലോചിക്കുകയായിരുന്നു. ഒമാനില്‍  അടുത്ത മൂന്നുമാസത്തിനുള്ളില്‍ പുതിയ നികുതി നടപ്പാക്കുമെന്നും അധികൃതര്‍ പറയുന്നു. ഇതോടെ, നിലവില്‍ 200 ബൈസയുള്ള കോള ഉല്‍പന്നങ്ങളുടെ വില 300 ബൈസയായി ഉയരും. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി സൗദി സര്‍ക്കാറും നികുതികള്‍ വര്‍ധിപ്പിക്കുന്നുണ്ട്. പുകയില, മദ്യം, ഊര്‍ജദായക പാനീയം എന്നിവയുടെ നികുതി 100 ശമാനം വര്‍ധിപ്പിക്കാനാണ് സൗദി സര്‍ക്കാര്‍ തീരുമാനം. ശീതളപാനീയങ്ങളുടെ നികുതി 50 ശതമാനവും വര്‍ധിക്കും. ഇത് രാജ്യത്തിന്‍െറ വരുമാനം വര്‍ധിപ്പിക്കും. ഉത്തരം ഉല്‍പന്നങ്ങള്‍ക്ക് എക്സൈസ് നികുതിയാണ് ചുമത്തുന്നത്. ഒമാനില്‍ കസ്റ്റംസ് നികുതിയാണ് നിലവിലുള്ളത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ ചുമത്തുന്ന നികുതിയാണ് കസ്റ്റംസ് ഡ്യൂട്ടി. 
ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനം എക്സൈസ് നികുതി ചുമത്താന്‍ സൗദി സര്‍ക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതലാണ് നിയമം നടപ്പാവുക. 
ഒമാന് പുറമെ ഖത്തറും ഉടന്‍ നികുതി വര്‍ധിപ്പിക്കും. ഊര്‍ജദായക പാനീയങ്ങളുടെ ഉപയോഗം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒമാനില്‍ വര്‍ധിച്ചിട്ടുണ്ട്. നികുതി വര്‍ധിക്കുന്നത് ഇവയുടെ ഉപഭോഗം കുറക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.