ഒമാനിൽ വൃക്ഷദിനാചരണം 31ന്; സൗജന്യ വൃക്ഷത്തൈകൾ വിതരണം ചെയ്യും

മസ്‌കത്ത്: ഒമാനിൽ വൃക്ഷദിനം ആചരിക്കുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിൽ സൗജന്യ വൃക്ഷത്തൈ വിതരണം സംഘടിപ്പിക്കും. തലസ്ഥാന നഗരത്തിലെ ജനങ്ങൾക്ക് പരിസ്ഥിതി ബോധം വർധിപ്പിക്കുകയും നഗരത്തിലെ പച്ചപ്പിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്നതിനായാണ് വൃക്ഷ ത്തൈ വിതരണം.

ഒക്ടോബർ 31നാണ് ഒമാനി ട്രീ ഡേ രാജ്യത്ത് ആചരിക്കുന്നത്. നഗരത്തിൽ പച്ചപ്പ് വർധിക്കുന്നത് ചൂട് കുറക്കാനും അന്തരീക്ഷ വായുവന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ശീലങ്ങൾ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. തൈ വിതരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ മസ്‌കറ്റ് ഗവർണറേറ്റിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ നടക്കും.

ബൗഷറിലെ ഖുബ്റ ബീച്ച്, സീബിലെ അൽ ബർകാത് സ്ട്രീറ്റ്, അമറാത്തിലെ അൽ അമറാത് സ്ട്രീറ്റ് എന്നിവിടങ്ങളിൽ തൈ വിതരണം വ്യാഴാഴ്ച രാവിലെ എട്ടു മുതൽ 11 വരെ വൃക്ഷത്തൈ വിതരണം നടക്കും. വെള്ളിയാഴ്ച സിറ്റി സെൻറർ സീബിൽ രാവിലെ 10 മുതൽ 12 വരെ വലതരണം നടക്കും. അൽ മൗജ് സ്ട്രീറ്റിലെ അൽ ഖലിലി മജ്‍ലിസിൽ വൈകുന്നേരം 4:30ന് അന്തിമ ഘട്ട തൈ വിതരണം നടക്കും.

Tags:    
News Summary - Oman to celebrate Arbor Day on 31st; free saplings to be distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.