ഗൾഫ് കപ്പ്: പ്രതീക്ഷയോടെ ഒമാൻ ടീം കഠിന പരിശീലനത്തിൽ

മസ്കത്ത്: സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കുന്ന 27-ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായി ഒമാൻ ദേശീയ ഫുട്ബാൾ ടീം കഠിന പരിശീലനത്തിൽ. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് പരിശീലന ക്യാമ്പ് പുരോഗമിക്കുന്നത്.

മൊറോക്കോ സ്വദേശി താരിഖ് സെക്തിവൂയിയാണ് മുഖ്യ പരിശീലകൻ. സെപ്തംബർ 23 മുതൽ ഒക്ടോബർ ആറു വരെ ജിദ്ദ ആതിഥേയത്വം വഹിക്കുന്ന ഗൾഫ് കപ്പിനുള്ള പ്രാരംഭ ടീമിൽ ഉൾപ്പെട്ട എല്ലാ കളിക്കാരുടെയും കായിക-സാങ്കേതിക നിലവാരം വിലയിരുത്തുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

 

ഒപ്പം കളിക്കാർക്കിടയിലെ പരസ്പര ധാരണയും ഒത്തൊരുമയും വർധിപ്പിച്ച് ടൂർണമെന്റിനായി ടീമിനെ പൂർണ സജ്ജമാക്കാനും പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ ഇറാഖിനെയാണ് ഒമാന് നേരിടേണ്ടത്. കഴിഞ്ഞ ലോകകപ്പിൽ കളിച്ച ടീമാണ് ഇറാഖ്. സെപ്റ്റംബർ 26 ന് രണ്ടാം മത്സരത്തിൽ ആതിഥേയരും ഗ്രൂപ്പിലെ ഏറ്റവും കരുത്തരുമായ സൗദിയാണ് ഒമാന്റെ എതിരാളികൾ. സെപ്റ്റംബർ 29ന്  ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കുവൈത്തുമായും ഏറ്റുമുട്ടും.

Tags:    
News Summary - Gulf Cup: Oman Team Trains Hard with High Hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.