ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും (ഫയൽചിത്രം)
തെഹ്റാൻ/ മസ്കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കരാറുകൾ അവലോകനം ചെയ്യുന്നതിനായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദി തെഹ്റാനിലെത്തി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം എളുപ്പമാക്കുന്നതിനായി ഹുർമുസ് കടലിടുക്കിൽ ഒരു പ്രത്യേക ജലപാത നിശ്ചയിക്കുന്നത് ഉൾപ്പെടെ, ഒമാനും ഇറാനും തമ്മിലുള്ള ഏറ്റവും പുതിയ ധാരണകൾ ഇരു വിദേശകാര്യമന്ത്രിമാരും ചർച്ച ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ ഒപ്പുവെച്ച കരാറുകളുടെ പുരോഗതിയും വിലയിരുത്തി. ഇറാൻ സന്ദർശനത്തിനിടെ മറ്റ് നിരവധി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായും സയ്യിദ് ബദർ അൽ ബുസൈദി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.