മസ്കത്ത്: ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്കായി ഒമാൻ സംഘം കഴിഞ്ഞ ദിവസം ഖത്തറിലെത്തി. യു.എ.ഇയിലെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയാണ് റെഡ് വാരിയേഴ്സ് ദോഹയുടെ മണ്ണിലിറങ്ങിയത്. പരമ്പരാഗത ഒമാനി വേഷത്തിലായിരുന്നു താരങ്ങൾ. കോച്ച് ബ്രാങ്കോ ഇവാൻകോവിക്കും മറ്റ് ഒഫീഷ്യലുകളും കൂടെയുണ്ട്. മസ്കത്തിൽ നടന്ന നാലു ദിവസത്തെ ആഭ്യന്തര ക്യാമ്പിനു ശേഷമായിരുന്നു ‘റെഡ് വാരിയേഴ്സ്’ യു.എ.ഇയിലെത്തിയത്. ഇവിടെ 20 ദിവസത്തിനു മുകളിലായി ഊർജിത പരിശീലനമാണ് നടത്തിയിരുന്നത്. രണ്ടു സൗഹൃദ മത്സരങ്ങളിലും കളിച്ചു. ഏഷ്യൻ കപ്പിനുള്ള സ്ക്വാഡിനെ ദിവസങ്ങൾക്കുമുമ്പ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. പരിചയ സമ്പന്നതക്കൊപ്പം പുതുരക്തങ്ങൾക്കും പ്രധാന്യം നൽകുന്നതാണ് ടീം. ഗോൾ കീപ്പർമാർ: ഫയാസ് അൽ റാഷിദി, അഹമ്മദ് അൽ റവാഹി, ഇബ്രാഹിം അൽ മുഖൈനി.
മുന്നേറ്റനിര: അബ്ദുൽ അസീസ് അൽ ഗൈലാനി, മഹമൂദ് അൽ മുഷൈഫ്രി, അഹമ്മദ് അൽ കാബി അലി അൽ ബുസൈദി, ജുമാ അൽ ഹബ്സി, ഗാനീം അൽ-ഹബാഷി, ഫഹ്മി ഡർബിൻ, അഹമ്മദ് അൽ-ഖാമിസി ഖാലിദ് അൽ ബ്രെക്കി. മധ്യനിര: സലാഹ് അൽ യഹ്യായ്, അർഷാദ് അൽ അലാവി, അബ്ദുല്ല ഫവാസ്, സഹർ അൽ-അഗ്ബ്രി, മെഹ്താസ് ഹബ്ദരി, ഹാരിബ് അൽ-സാദി, തമീം അൽ ബലൂഷി, മുസാബ് അൽ മമാരി. പ്രതിരോധം: അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി, എസ്സാം അൽ സോബി, ഉമർ അൽ-മാലികി, അബ്ദുല്ല അൽ മുഷ്റഫി, മുഹ്സിൻ ഹ്വസാനി, ജമീൽ അൽ യഹ്മാദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.