നൈജീരിയക്കെതിരെ ഗോൾ നേടിയ ഒമാൻ താരങ്ങളുടെ ആഹ്ലാദം
മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കരുത്തുകാട്ടി ഒമാൻ. കഴിഞ്ഞ ദിവസം സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന കളിയിൽ 4-1നാണ് നൈജീരിയയെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിൽ മൂന്നും രണ്ടാം പകുതിയിൽ ഒരു ഗോളുമാണ് റെഡ് വാരിയേഴ്സ് അടിച്ച് കൂട്ടിയത്. താരിഖ് അൽ സഈദി പെനാൽറ്റിയിലൂടെയാണ് ഒമാനുവേണ്ടി ആദ്യം വലുകുലുക്കിയത്. തുടർന്ന് കളം നിറഞ്ഞ് കളിച്ച ഒമാൻ താരങ്ങൾ മുഹമ്മദ് ആൽ ഗഫ്രിയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ മുഹമ്മദ് അൽ ഗഫ്രി വീണ്ടും വലുകുലുക്കിയതോടെ ഒമാന്റെ ഗോൾ മൂന്നായി ഉയർന്നു.
രണ്ടാം പകുതിയിൽ അൽപം ഭേദപ്പെട്ട പ്രകടനം നൈജീരിയ നടത്തിയെങ്കിലും റെഡ്വാരിയേഴ്സിന്റെ പ്രതിരോധം ഭേദിക്കാനായില്ല. ഒടുവിൽ 86-ാം മിനിറ്റിൽ മുഹ്സിൻ ആൽ ഖസാലിയിലൂടെ ആതിഥേയർ നാലാം ഗോളും നേടി.
ഒമാന്റെ അടുത്ത സൗഹൃദ മത്സരം മേയ് 28ന് ലെബനാനെതിരെയാണ്. നൈജീരിയക്കെതിരെ മികച്ച വിജയം നേടാൻ കഴിഞ്ഞതിൽ ടീമിന്റെ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജൂൺ അഞ്ചിന് ജോർഡനെതിരെയും പത്തിന് ഫലസ്തീനെതിരെയുമാണ് ഒമാന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. രണ്ടു കളിയിലും മികച്ച വിജയങ്ങൾ നേടാനായാൻ ലോകകപ്പ് സാധ്യതകൾ മുന്നോട്ടുകൊണ്ടുപോകാൻ ഒമാന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.