Posted On
date_range Updated On
date_range ഒമാൻ ബർകയിൽ അനധികൃതമായി സൂക്ഷിച്ച 8,926 പെട്ടി പടക്കങ്ങൾ പിടിച്ചെടുത്തു
മസ്കത്ത്: ബർക വിലായത്തിൽ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 8,926 പെട്ടി പടക്കങ്ങൾ ഒമാൻ കസ്റ്റംസ് പിടിച്ചെടുത്തു. കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്‌മെന്റ് വകുപ്പ് മുഖേന നടത്തിയ റെയ്ഡിലാണ് ഇവ പിടിക്കൂടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. അനധികൃത പടക്കങ്ങളുടെ വൻ ശേഖരം കാണിക്കുന്ന വീഡിയോ ദൃശ്യം ഒമാൻ കസ്റ്റംസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.