ആസ്​ട്രാ സെനക്ക വാക്​സി​െൻറ കൂടുതൽ ഡോസ്​ ഒമാനിൽ എത്തി


മസ്​കത്ത്​: അന്താരാഷ്​ട്ര വാക്​സിൻ ഫെഡറേഷനുമായുള്ള (ഗാവി) ധാരണപ്രകാരമുള്ള ആദ്യ ബാച്ച്​ ഒാക്​സ്​ഫഡ്​ ആസ്​ട്രാസെനക്ക വാക്​സിൻ ഒമാനിലെത്തി. ശനിയാഴ്​ച മസ്​കത്ത്​ വിമാനത്താവളത്തിൽ വാക്​സിൻ എത്തിയതായി ആരോഗ്യ വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു. ഒരു ദശലക്ഷം ​ഡോസ്​ വാക്​സിൻ ലഭിക്കുന്നതിനാണ്​ ഒമാൻ അന്താരാഷ്​ട്ര വാക്​സിൻ ഫെഡറേഷനുമായി ധാരണയിൽ എത്തിയിട്ടുള്ളത്​. മൊത്തം ജനസംഖ്യയുടെ പത്ത്​ ശതമാനം പേർക്ക്​ ഇത്​ വഴി വാക്​സിൻ നൽകാൻ കഴിയും. ജൂൺ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനത്തിനും വർഷാവസാനത്തോടെ 70 ശതമാനത്തിനും വാക്​സിനേഷൻ നടത്തുന്നനുള്ള ശ്രമങ്ങളുമായാണ്​ ആരോഗ്യ വകുപ്പ്​ മുന്നോട്ട്​ പോകുന്നത്​. മാർച്ച്​ അവസാനത്തോടെ 75000 ഡോസ്​ വാക്​സിൻ ലഭിക്കുമെന്നാണ്​ ഒമാ​െൻറ പ്രതീക്ഷ. ഒമാനിൽ ഇതുവരെ മൊത്തം 139522 പേർക്കാണ്​ വാക്​സിൻ നൽകിയത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.