വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മി​ക​വി​െൻറ മാ​റ്റു​ര​ച്ച്​ ഇം​പ​ൾ​സ്​ 

സൂർ: സൂർ ഇന്ത്യൻ സ്കൂളിൽ നടന്ന ഇംപൾസ് 2017 വിദ്യാർഥികളുടെ കലാമികവി​െൻറ മാറ്റുരക്കലായി. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി പ്ലാനിങ് മാനേജർ മുനാ മുബാറക്ക് അൽ അലാവി വിളക്ക് തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യരായി ജീവിക്കാനും സമൂഹത്തി​െൻറ നന്മക്കായി തങ്ങളാൽ കഴിയുംവിധമുള്ള സംഭാവനകൾ അർപ്പിക്കാൻ മുഖ്യാതിഥി വിദ്യാർഥികളെ ഉണർത്തി. എസ്.എം.സി പ്രസിഡൻറ് എം.എ.കെ ഷാജഹാൻ, പ്രിൻസിപ്പൽ നാരായണി കുട്ടി, മറ്റ് എസ്.എം.സി അംഗങ്ങൾ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവരും പരിപാടികൾ വീക്ഷിക്കാൻ എത്തിയിരുന്നു. നൃത്ത, നൃേത്തതര വിഭാഗങ്ങളിലായി 21 വ്യക്തിഗത ഇനങ്ങളിലും ആറു ഗ്രൂപ് ഇനങ്ങളിലുമാണ് മത്സരങ്ങൾ നടന്നത്. 280ഒാളം കുട്ടികൾ മൽസരങ്ങളിൽ പെങ്കടുത്തു.
ഇൗ വർഷം ഫാബ്രിക് പെയിൻറിങ്, കോസ്റ്റ്യൂം ഡിസൈനിങ് തുടങ്ങിയവ മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. 

Tags:    
News Summary - oman program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.