മസ്കത്ത്: വാട്സ്ആപ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അനന്തപുരി റസ്റ്റാറന്റുമായി സഹകരിച്ച് ഓണാഘോഷത്തിനോടനുബന്ധിച്ച് പായസ മത്സരം സഘടിപ്പിക്കുന്നു. ആഗസ്റ്റ് 30ന് വൈകീട്ട് ദാർസൈത്തിലുള്ള അനന്തപുരി റസ്റ്റാറന്റിലാണ് മത്സരം.
പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 മത്സരാർഥികൾക്കായിരിക്കും അവസരം. അന്നേദിവസം അസോസിയേഷൻ അംഗങ്ങൾക്ക് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടാകും.
പ്രവാസികളുടെ മാനസിക ഉല്ലാസത്തിനും കഴിവുകൾ പ്രകടിപ്പിക്കാനുള്ള തുറന്ന വേദി ഒരുക്കുന്നതിനുമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. രജിസ്ട്രേഷന് 98949421,77024999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.