Posted On
date_range Updated On
date_range ഒമാൻ: നെഗറ്റിവ് ഗ്രൂപ്പിലുള്ളവർ രക്തം ദാനം ചെയ്യണം
മസ്കത്ത്: ബൗശർ ബ്ലഡ് ബാങ്കിലേക്ക് അടിയന്തരമായി നെഗറ്റിവ് ഗ്രൂപ്പിൽപെട്ട രക്തം ആവശ്യമുണ്ടെന്ന് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ അറിയിച്ചു. നെഗറ്റിവ് ഗ്രൂപ്പിൽപെട്ടവർ ബ്ലഡ് ബാങ്ക് ആസ്ഥാനത്തെത്തി രക്തം ദാനം ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ദാതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ബൗശര്‍ ബ്ലഡ് ബാങ്കില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെയും രക്തദാനം ചെയ്യാം. മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല എന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.