പാ​ട്ടി​െൻറ വ​ഴി​യി​ൽ വേ​റി​ട്ട സ്വ​ര​മാ​യി ഷ​ക്കീ​ർ

മ​ത്ര: പ്ര​വാ​സ​ത്തി​​െൻറ തി​ര​ക്കി​ലും ക​ലാ​മേ​ഖ​ല​യി​ൽ പാ​ട്ടി​​െൻറ മ​ധു​ര​വു​മാ​യി സ​ജീ​വ​മാ​വു​ക​യാ​ണ്​ ഷ​ക്കീ​ര്‍ കൂ​ത്തു​പ​റ​മ്പ്​. മാ​പ്പി​ള​പ്പാ​ട്ടി​നെ പ്ര​വാ​സ​ലോ​ക​ത്ത് ജീ​വ​സു​റ്റ​താ​ക്കി നി​ല​നി​ര്‍ത്തു​ന്ന​വ​ര്‍ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ഷ​ക്കീ​റി​ൻ​റ വ​ഴി വേ​റി​ട്ട​താ​ണ്. 
പാ​ട്ടി​നൊ​പ്പം പാ​ടി അ​ഭി​ന​യി​ച്ചാ​ണ് ഈ ​യു​വ ക​ലാ​കാ​ര​ന്‍ ആ​സ്വാ​ദ​ക മ​ന​സ്സി​ല്‍ ചേ​ക്കേ​റു​ന്ന​ത്. മ​ധു​ര​മൂ​റും ആ​ലാ​പ​ന​വും അ​തി​ന് ചേ​ര്‍ന്ന ചു​വ​ടു​ക​ളു​മാ​യി ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ ഇ​ദ്ദേ​ഹം ഒ​മാ​നി​ല്‍ ശ്ര​ദ്ധേ​യ​നാ​യി​ട്ടു​ണ്ട്‍. മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ​ക്ക്​ പു​റ​മെ മ​ല​യാ​ളം, ഹി​ന്ദി ഗാ​ന​ങ്ങ​ളും ഇ​ദ്ദേ​ഹം ആ​ല​പി​ക്കും. നി​ര​വ​ധി ആ​ല്‍ബ​ങ്ങ​ളി​ലും സ്​​റ്റേ​ജ്​ പ്രോ​ഗ്രാ​മു​ക​ളി​ലും പാ​ടി അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞു. പാ​ടി​യ പാ​ട്ടു​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്​​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്തി​ട്ടു​മു​ണ്ട്​. 
ഇ​നി വ​രി​ല്ലൊ​രു ജ​ന്മം എ​ന്ന ആ​ല്‍ബ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ ഇ​റ​ങ്ങി​യ​ത്. പു​തി​യൊ​രു ആ​ല്‍ബം ഇ​റ​ക്കാ​നു​ള്ള പ​ണി​പ്പു​ര​യി​ലാ​ണ് ഷ​ക്കീ​ർ. ചെ​റു​പ്പം മു​ത​ലേ പാ​ട്ടു​വ​ഴി​യി​ല്‍ സ​ഞ്ച​രി​ക്കാ​നി​ഷ്​​ട​പ്പെ​ടു​ന്ന ഈ ​ക​ലാ​കാ​ര​ന്‍ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ മി​ക​വ് തെ​ളി​യി​ച്ച് സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും മ​റ്റും പ്ര​തി​ഭാ​പ​ട്ടം നേ​ടി​യി​രു​ന്നു.
പ്ര​വാ​സ​ലോ​ക​ത്ത് എ​ത്തി​യി​ട്ടും ത​​െൻറ ഇ​ഷ്​​ട​ത്തെ വി​ട്ടു​ക​ള​യാ​ൻ ഇൗ ​കൂ​ത്തു​പ​റ​മ്പു​കാ​ര​ൻ ത​യാ​റ​ല്ല. മ​ത്ര​യി​ലും ബോ​ഷ​റി​ലു​മു​ള്ള കോ​ട്ട​ണ്‍വേ​ള്‍ഡ് എ​ന്ന റെ​ഡി​മേ​ഡ് ഷോ​പ്പി​ല്‍ സെ​യി​ല്‍സ്മാ​നാ​ണ് ഷ​ക്കീ​ര്‍.

Tags:    
News Summary - oman pattinte vazhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.