റി​യാ​ദി​ൽ ന​ട​ന്ന 12ാമ​ത് ഗ​ൾ​ഫ് മു​നി​സി​പ്പ​ൽ വ​ർ​ക്സ് കോ​ൺ​ഫ​റ​ൻ​സി​ൽനിന്ന്

മു​നി​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു

മ​സ്ക​ത്ത്: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ ന​ട​ന്ന 12ാമ​ത് ഗ​ൾ​ഫ് മു​നി​സി​പ്പ​ൽ വ​ർ​ക്സ് കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു. ‘സു​സ്ഥി​ര മു​നി​സി​പ്പ​ൽ പ്ര​വ​ർ​ത്ത​നം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ പ​രി​പാ​ടി.

മു​നി​സി​പ്പ​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സു​സ്ഥി​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ളു​ടെ​യും വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ​യും കൈ​മാ​റ്റം എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്യും.

മു​നി​സി​പ്പ​ൽ മേ​ഖ​ല​യി​ൽ സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​ൽ ക​മ‍്യൂ​ണി​റ്റി പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പ​ങ്ക് അ​വ​ലോ​ക​നം ചെ​യ്തു. ജി.​സി.​സി ന​ഗ​ര​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​രു​ത്തു​ന്ന അ​പ​ക​ട സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ൽ​പ​ന്ന​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, നൂ​ത​നാ​ശ​യ​ങ്ങ​ൾ, മു​നി​സി​പ്പ​ൽ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ വി​ജ​യ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ദ​ർ​ശ​ന​വും ന​ട​ത്തു​ന്നു​ണ്ട്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​ർ ശൈ​ഖ് ഹി​ലാ​ൽ സ​ഈ​ദ് അ​ൽ ഹ​ജ്‌​രി​യാ​ണ് ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. 

Tags:    
News Summary - Oman participates in Municipal Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.