മസ്കത്ത്: കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ പൂതക്കുളം സ്വദേശി സന്തോഷാണ് (40) മരിച്ചത്. മസ്കത്തിൽനിന്ന് 300 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത് മുഖ്നിയാത്തിലാണ് സംഭവം. ഇവിടെ പണി നടക്കുന്ന പള്ളിയോട് ചേർന്നുള്ള ഷെഡിലായിരുന്നു താമസം. പാസ്പോർട്ടിെൻറയും വിസയുടെയും കാലാവധി തീർന്നിട്ട് മാസങ്ങളായിരുന്നു.
നിർമാണ തൊഴിലാളിയായിരുന്ന ഇദ്ദേഹം ഒന്നര വർഷം മുമ്പ് കാലിൽ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടർന്ന് ജോലിയെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഷെഡിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പ്രദേശത്ത് ഹോട്ടൽ നടത്തിയിരുന്ന കുറ്റ്യാടി സ്വദേശി പ്രകാശനാണ് ഭക്ഷണം നൽകിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണവുമായി ചെന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പ്രകാശൻ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടത്തവെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.