മസ്കത്ത്: രാജ്യത്ത് കോവിഡ്-19 വ്യാപിക്കുന്നത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഒമ ാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വ്യക്തമാക്കി. േകാവിഡ്-19നെ പ്രതിരോധിക്കുന്ന തിന് നടപടികൾ സ്വീകരിക്കുന്നതിന് രൂപവത്കരിച്ച സുപ്രീം കമ്മിറ്റിയുടെ പ്രവർത്തന ങ്ങൾ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും മേലുള്ള സുൽത്താെൻറ ജാഗ്രതയും ശ്രദ് ധയുമാണ് കാണിക്കുന്നത്.
ഒമാൻ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് സുപ്രീം കമ്മിറ്റി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട വിവിധ വകുപ്പുകളിെല, പ്രത്യേകിച്ച് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സമിതിയിൽ അംഗങ്ങളാണ്. സുൽത്താൻ അധ്യക്ഷത വഹിച്ച സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ ജനങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തികമടക്കം എല്ലാ മേഖലകളിലും ജാഗ്രത പാലിക്കണമെന്നും ഏകോപനം വേണമെന്നും തീരുമാനിച്ചിരുന്നു.
ചെറുകിട ഇടത്തരം സംരംഭങ്ങളിലും മറ്റു കമ്പനികളിലും ജോലി ചെയ്യുന്ന പൗരന്മാരിലും താമസക്കാരിലും രോഗം പടരുന്നത് തടയാനാണ് ലോക്ഡൗൺ അടക്കം കർശനമായ നടപടികൾ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. പൊതുജനങ്ങളും പൗരന്മാരുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും അധികൃതർ പരിഹരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വിദേശകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് 3746 പൗരന്മാരെയാണ് രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്.
വിഷയത്തിൽ വിേദശ രാജ്യങ്ങളിലെ ഒമാൻ നയതന്ത്ര കാര്യാലയങ്ങൾക്കൊപ്പം ഒമാൻ എയറും സഹകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തായ്ലൻഡിൽനിന്ന് 38 സ്വദേശികളെക്കൂടി ഒമാൻ എയറിൽ തിരിച്ചെത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ കോവിഡ് കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അടുത്ത ദിവസങ്ങളിലും തുടരും. വിമാനത്തിെൻറ മുഴുവൻ സാമ്പത്തിക ചെലവുകളും ഒമാൻ സർക്കാറാണ് വഹിക്കുന്നത്. ഇതിനായി നിരവധി സർവിസുകളാണ് ഒമാൻ എയർ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.