മസ്കത്ത്: ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് ആശങ്ക വേണ്ടെന്ന് റോയൽ ഒമാൻ പൊലീസ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് വാഹനമോടിക്കാമെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധയെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ആർ.ഒ.പി ലൈസൻസ് പുതുക്കൽ അടക്കം നടപടിക്രമങ്ങൾ നിർത്തിവെച്ച സാഹചര്യത്തിൽ, വാഹന ലൈസൻസ് കാലാവധി കഴിഞ്ഞവർ ആശങ്കയിലായിരുന്നു. ഇതേത്തുടർന്നാണ് ആർ.ഒ.പിയുടെ പ്രതികരണം.
നിലവിലെ സവിശേഷ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് ആർ.ഒ.പി വക്താവ് മേജർ മുഹമ്മദ് അൽ ഹാഷ്മിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ വാഹനയാത്രികർ നിർബന്ധമായും പാലിക്കണം.നേരത്തേ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് ഇൻഷുറൻസ് പുതുക്കി നൽകാൻ കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് നിർദേശിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ കാലയളവിലേക്കാണ് ഇൻഷുറൻസ് സംബന്ധിച്ച നിർദേശം. ഇക്കാലയളവിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.