മസ്കത്ത്: ഒമാനിെല ചില ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യായന വർഷം ആരം ഭിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള കർശനമായ സഞ്ചാര വിലക്ക് ന ിലവിലുള്ളതിനാൽ ഒാൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. അൽ ഗൂബ്ര, സീബ് ത ുടങ്ങിയ ഇന്ത്യൻ സ്കൂളുകളിൽ ഒാൺലൈൻ ക്ലാസുകളിൽ ആരംഭിച്ചു. ബോഷർ, മ സ്കത്ത് തുടങ്ങിയ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ഒാൺലൈൻ ക്ലാസുകൾ ഉടൻ ആരംഭിക്കും. പുതിയ സംരംഭമായതിനാൽ കുട്ടികൾ ഏറെ താൽപര്യത്തോടെയാണ് ക്ലാസിൽ ഹാജരാവുന്നത്.
അൽ ഗൂബ്രയിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ രണ്ടാഴ്ച മുേമ്പ ആരംഭിച്ചിരുന്നു. ആറാംക്ലാസ് മുതൽ ഒാൺലൈൻ ക്ലാസുകൾ ഇന്നലെ ആരംഭിച്ചു. കാലത്ത് എട്ട് മുതൽ 12 വരെയാണ് ക്ലാസുകൾ. ഇതിനിടക്ക് ഇടവേളയും നൽകുന്നുണ്ട്. പ്രത്യേകം ടൈംടേബിൾ തയ്യാറാക്കി വ്യവസ്ഥാപിതമായാണ് ക്ലാസുകൾ നടക്കുന്നത്. ഹാജർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുഷിഞ്ഞ വീട്ടിലിരിപ്പിന് ശേഷം തങ്ങളുടെ സഹപാഠികളെയും അധ്യാപകരെയും കാണുന്നതിൽ ഏറെ സന്തുഷ്ടരാണ് കുട്ടികൾ. ക്ലാസുകൾ നിയന്ത്രിക്കാനും ക്ലാസ് എടുക്കുന്ന സമയത്ത് കുട്ടികളെ മ്യൂട്ടിലാക്കാനും ഒക്കെയുള്ള സൗകര്യങ്ങൾ ഒാൺലൈൻ സംവിധാനത്തിലുണ്ട്.
ഞായറാഴ്ച ആരംഭിച്ച ക്ലാസുകളിലെ ഹാജർ നില മികച്ചതായിരുന്നുവെന്ന് സ്കൂളുമായി ബന്ധപ്പെട്ടവർ പറയുന്നു. അഞ്ചു വരെ ക്ലാസുകളിലെ കുട്ടികളുടെ ഒാൺലൈൻ ക്ലാസുകൾ വരും ആഴ്ചകളിൽ ആരംഭിക്കൂമെന്നും അറിയുന്നു. അതിനിടെ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതോടെ ട്യൂഷൻ ഫീസ് അടക്കണമെന്ന സർക്കുലർ രക്ഷിതാക്കൾക്ക് ലഭിച്ചു കഴിഞ്ഞു. ഇത് സംബന്ധമായ സർക്കുലർ എല്ലാ സ്കൂളുകളും നൽകിയിട്ടുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കമുള്ള സ്കൂളുകൾ പുതിയ അധ്യായന വർഷത്തിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നുമുണ്ട്. ബോഷർ ഇന്ത്യൻ സ്കൂൾ അടക്കമുള്ള സ്കൂളുകൾ മൂന്ന് മാസത്തെ ട്യൂഷൻ ഫീസ് ഒന്നിച്ച് അടക്കണമെന്നാണ് സർക്കുലർ നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ മാസാന്ത ഫീസ് 49 റിയാൽ ആണെങ്കിൽ മൂന്ന് മാസത്തേക്ക് 153 റിയാൽ അടക്കമെന്നും കഴിഞ്ഞ വർഷത്തെ മാസാന്ത ഫീസ് 59 റിയാൽ ആണെങ്കിൽ ഇൗ വർഷത്തെ ആദ്യ മൂന്ന് മാസത്തേക്ക് 183 റിയാൽ അടക്കണമെന്നുമാണ് ബോഷർ സ്കൂളിെൻറ സർക്കുലറിൽ പറയുന്നത്. ഫീസ് അടച്ചില്ലെങ്കിൽ പാഠ പുസ്തകങ്ങൾ ലഭ്യമാക്കില്ലെന്നും ബോഷർ സ്കൂളിെൻറ സർക്കുലറിലുണ്ട്.നിലവിലെ സാഹചര്യത്തിൽ സ്കൂൾ ഫീസ് എങ്ങനെ അടക്കാൻ കഴിയുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എത്ര സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുമെന്ന് അറിയില്ല.
പലർക്കും മാർച്ചിൽ പകുതി ശമ്പളമാണ് ലഭിച്ചത്. ഏപ്രിലിൽ എത്ര ലഭിക്കുമെന്ന് അറിയില്ല. മസ്കത്ത് മേഖലയിലെ അടച്ചിടൽ എത്രകാലം നീളുമെന്നും അറിയില്ല. അടച്ചിടൽ നീളുന്ന പക്ഷം വീട്ടുചെലവിനും മറ്റും തുക രുതി വെക്കേണ്ടിയും വരും. രക്ഷിതാക്കളിൽ നല്ലൊരു വിഭാഗം ബിസിനസുകാരാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചതോടെ ഇവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. നിലവിൽ ദൈനംദിന ആവശ്യങ്ങൾക്ക് േപാലും ബുദ്ധിമുട്ടുന്ന ചിലരുമുണ്ട്. കച്ചവടത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ഇവർക്ക് നിലവിൽ ഫീസ് നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാൽനിലവിലെ അവസ്ഥയിൽ ഫീസ് ഇളവ് നൽകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. ഇൗ വിഷയത്തിൽ സ്കൂൾ ഡയറക്ടർ ബോർഡിനെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.