മസ്കത്ത്: ഷോപ്പിങ്ങിന് പോകുന്നവർ കുട്ടികളെ ഒഴിവാക്കണമെന്ന് വ്യവസായ വാണിജ് യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിർദേശം. കുട്ടികളെ വീട്ടിലിരുത്തുന്നതിന് ഒപ്പം കുടുംബത്തിലെ ഒരംഗം മാത്രമാണ് ഷോപ്പിങ്ങിനായി പോകാൻ പാടുള്ളൂ. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടിയും സ്വീകരിക്കാൻ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുമതിയുണ്ടാകും.
തിരക്കുള്ള സമയങ്ങളിലെ ഷോപ്പിങ് ഒഴിവാക്കണം. സ്ഥാപനങ്ങളിലെ തിരക്ക് വർധിക്കുന്ന പക്ഷം കടയിലെ ജീവനക്കാർക്ക് പ്രധാന വാതിലുകൾ അടച്ച് ആളുകൾ അകത്ത് പ്രവേശിക്കുന്നത് തടയുകയും തിരക്ക് നിയന്ത്രിക്കുകയും ചെയ്യാം. മറ്റ് ഉപഭോക്താക്കളിൽ നിന്ന് സുരക്ഷിത അകലം പാലിക്കണം. ബിൽ കൗണ്ടറുകളിലും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അധികൃതർ നിർദേശിച്ചു. ഗ്രോസറി ഉൽപന്നങ്ങൾ വാങ്ങാൻ ഒാൺലൈൻ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം നിർദേശിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.