മസ്കത്ത്: അസൈബയിൽ വൻ തീപിടിത്തം. റൗണ്ടെബൗട്ടിന് സമീപത്തെ ഡ്രാഗൺ ഗിഫ്റ്റ് സെൻറ റിന് പിൻവശത്തായുള്ള അറാക്ക് മെഡിക്കൽ ക്ലിനിക്കിെൻറ കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന് സമീപത്തായുള്ള വൈദ്യുതി ട്രാൻസ്ഫോർമറുകൾ പൊട്ടിത്തെറിച്ച ശേഷം തീ സമീപം നിർത്തിയിട്ടിരുന്ന കാറുകളിലേക്കും തുടർന്ന് കെട്ടിടത്തിലേക്കും പടരുകയായിരുന്നു. നാലോളം കാറുകൾ കത്തിനശിച്ചു.
ക്ലിനിക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനും കാര്യമായ നാശമുണ്ട്. തീപിടിച്ച സമയത്ത് ക്ലിനിക് കെട്ടിടത്തിലും തൊട്ടുമുകളിലെ ഫ്ലാറ്റുകളിലും ഉണ്ടായിരുന്നവരെ ദ്രുതഗതിയിൽ ഒഴിപ്പിച്ചു. കിലോമീറ്ററുകൾ ദൂരെനിന്ന് കറുത്ത പുകച്ചുരുളുകൾ കാണാമായിരുന്നു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നും സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. കെട്ടിടങ്ങളിൽ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും അടിയന്തര സന്ദർഭങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.