ന്യൂ​ന​മ​ർ​ദം: ഇ​ന്നും നാ​ളെ​യും മ​ഴ​ക്ക്​ സാ​ധ്യ​ത

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ ഇ​ന്നും നാ​ളെ​യും മ​ഴ​ക്ക്​ സാ​ധ്യ​ത. വ​ട​ക് ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ മ​ഴ​യു​ണ്ടാ​കാ​നി​ട​യു​ള്ള​തെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത. ശ​ക്​​ത​മാ​യ കാ​റ്റും ഉ​ണ്ടാ​കും. മ​ഴ​യു​ടെ ഫ​ല​മാ​യി മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന, തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്​​ക​ത്ത്, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​​ണ​റേ​റ്റു​ക​ളി​ൽ വാ​ദി​ക​ൾ ക​ര​ക​വി​ഞ്ഞ്​ ഒ​ഴു​കാ​നി​ട​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ന്യൂ​ന​മ​ർ​ദ​പാ​ത്തി​ക്ക്​ അ​നു​ബ​ന്ധ​മാ​യു​ള്ള ശ​ക്​​ത​മാ​യ വ​ട​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ താ​പ​നി​ല കു​റ​യാ​നി​ട​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. മു​സ​ന്ദ​മി​ലും ഒ​മാ​ൻ ക​ട​ലി​​െൻറ തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്നു​ മീ​റ്റ​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​മു​ണ്ട്. ദൂ​ര​ക്കാ​ഴ്​​ച കു​റ​യാ​നി​ട​യു​ള്ള​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ട​ലി​ൽ പോ​കു​ന്ന​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.