ക്വാറ​​ൈൻറൻ: മാർഗനിർദേശം പുറപ്പെടുവിച്ചു

മ​സ്​​ക​ത്ത്​: നോ​വ​ൽ കൊ​റോ​ണ വൈ​റ​സ്​ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​തെ വീ​ട ു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ (ക്വാ​റ​ൈ​ൻ​റ​ൻ) ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​വി​ധ മാ​ർ​ ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ന്നാ​യി വാ​യു​സ​ഞ്ചാ​ര​മു​ള്ള ടോ​യ്​​ലെ​റ്റ്​ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ഒ​റ്റ​മു​റി​യി​ലാ​ക​ണം ഇ​വ​രെ പാ​ർ​പ്പി​ക്കേ​ണ്ട​ത്. അ​തേ മു​റി​യി​ൽ കു​ടും​ബ​ത്തി​ലെ മ​റ്റൊ​രാ​ൾ​ക്കു​ കൂ​ടി ക​ഴി​യാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ അ​നു​വാ​ദം ന​ൽ​കും. മ​റ്റൊ​രു കി​ട​ക്ക​യി​ൽ കു​റ​ഞ്ഞ​ത്​ ര​ണ്ടു​ മീ​റ്റ​റെ​ങ്കി​ലും അ​ക​ല​ത്തി​ലേ ഇ​വ​ർ കി​ട​ക്കാ​ൻ പാ​ടു​ള്ളൂ. പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​ത്ത വ്യ​ക്​​തി​യു​ടെ സ​ഞ്ചാ​രം വീ​ടി​നു​ള്ളി​ൽ മാ​ത്ര​മാ​ക​ണം. നി​ശ്ച​യി​ക്ക​പ്പെ​ട്ട കു​ടും​ബാം​ഗ​ത്തി​നു​ മാ​ത്ര​മേ ആ​ളു​ടെ പ​രി​ച​ര​ണം നി​ർ​വ​ഹി​ക്കാ​ൻ പാ​ടു​ള്ളൂ. സ​ർ​ജി​ക്ക​ൽ മാ​സ്​​ക്​ ധ​രി​ച്ചു​മാ​ത്ര​മേ പ​രി​ച​ര​ണ​ത്തി​ന്​ അ​ടു​ത്ത്​ ചെ​ല്ലാ​ൻ പാ​ടു​ള്ളൂ. ഉ​പ​യോ​ഗ​ത്തി​ന്​ ശേ​ഷം ഇ​ത്​ ന​ശി​പ്പി​ക്ക​ണം.

കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ൽ രോ​ഗാ​ണു നാ​ശി​നി​യോ ഹാ​ൻ​ഡ്​ സാ​നി​ൈ​റ്റ​സ​റോ ഉ​പ​യോ​ഗി​ച്ച്​ ക​ഴു​ക​ണം. സ​ന്ദ​ർ​ശ​ക​ർ അ​നു​വ​ദ​നീ​യ​മ​ല്ല. പ്രാ​ർ​ഥ​ന​ക്ക്​ പ​ള്ളി​യി​ൽ പോ​വു​ക​യോ വി​വാ​ഹ​മ​ട​ക്കം ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ പോ​വു​ക​യോ ചെ​യ്യ​രു​ത്. തു​മ്മു​േ​മ്പാ​ഴും ചു​മ​ക്കു​േ​മ്പാ​ഴും ടി​ഷ്യൂ പേ​പ്പ​ർ കൊ​ണ്ടോ കൈ​ ​കൊ​ണ്ടോ വാ​യും മൂ​ക്കും അ​ട​ച്ചു​പി​ടി​ക്ക​ണം. ടി​ഷ്യൂ വേ​സ്​​റ്റ്​ ബി​ന്നി​ലി​ട്ട ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ൽ രോ​ഗാ​ണു​നാ​ശി​നി​യോ ഹാ​ൻ​ഡ്​ സാ​നി​ൈ​റ​സ​റോ ഉ​പ​യോ​ഗി​ച്ച്​ ക​ഴു​ക​ണം. ഇ​ട​ക്കി​ട​ക്ക്​ കൈ​ക​ൾ ഇവ ഉപയോഗിച്ച്​ ക​ഴു​കു​ന്ന​ത്​ ശീ​ല​മാ​ക്കു​ക. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. പ്ര​ത്യേ​കം പാ​ത്ര​ങ്ങ​ളും തു​ണി​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​ത്ത വ്യ​ക്​​തി സ്​​പ​ർ​ശി​ക്കു​ന്ന മേ​ശ​യും മ​റ്റു​മ​ട​ക്കം സ്​​ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ക​യും രോ​ഗാ​ണു​വി​മു​ക്​​ത​മാ​ക്കു​ക​യും ചെ​യ്യു​ക. ടോ​യ്​​ലെ​റ്റി​​െൻറ മൂ​ടി​യും ഇ​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രോ​ഗാ​ണു വി​മു​ക്​​ത​മാ​ക്ക​ണം. ഉ​പ​യോ​ഗി​ച്ച തു​ണി​ക​ൾ പ്ര​ത്യേ​കം അ​ല​ക്കു​ക​യും ഉ​ണ​ക്കു​ക​യും വേ​ണം.

ഉ​പ​യോ​ഗി​ച്ച തു​ണി കു​ട​യു​ക​യോ രോ​ഗി​യ​ല്ലാ​ത്ത​വ​രു​ടെ ദേ​ഹ​ത്ത്​ സ്​​പ​ർ​ശി​ക്കാ​ൻ ഇ​ട​വ​രു​ത്തു​ക​യോ ചെ​യ്യ​രു​ത്. മു​റി വൃ​ത്തി​യാ​ക്കു​േ​മ്പാ​ഴും തു​ണി​ത്ത​ര​ങ്ങ​ൾ ക​ഴു​കു​േ​മ്പാ​ഴും ഡി​സ്​​പോ​സി​ബി​ൾ കൈ​യു​റ​ക​ൾ ധ​രി​ക്കു​ക. കൈ​യു​റ​ക​ൾ ക​ള​ഞ്ഞ ശേ​ഷം കൈ​ക​ൾ ക​ഴു​ക​ണം. മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​​േ​മ്പാ​ഴും ആ​ശു​പ​ത്രി​യി​ൽ പോ​കു​േ​മ്പാ​ഴും പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​ത്ത വ്യ​ക്​​തി മു​ഖാ​വ​ര​ണ​ങ്ങ​ൾ ധ​രി​ക്ക​ണം. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന സ​മ​യം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന പ​ക്ഷം ഉ​ട​ൻ അ​ടു​ത്ത ആ​രോ​ഗ്യ സ്​​ഥാ​പ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. പ​ക​ർ​ച്ച​വ്യാ​ധി റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക​യോ സ​ർ​ക്കാ​ർ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന ക്വാ​റ​ൈ​ൻ​റ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​രാ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ഒ​മാ​നി ശി​ക്ഷാ നി​യ​മ​ത്തി​ൽ വ്യ​വ​സ്​​ഥ​യു​ണ്ട്. 100 റി​യാ​ൽ പി​ഴ​യും ആ​റു​മാ​സം വ​രെ ത​ട​വു​മാ​ണ്​ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ശി​ക്ഷ​യാ​യി ല​ഭി​ക്കു​ക. ക്വാ​റ​ൈ​ൻ​റ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നും അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.