????????????????????? ????????????????? ?????? ??? ????????????????

വ്യാ​ജ പ​ച്ചമ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

മ​സ്​​ക​ത്ത്​: ബ​ർ​ക്ക​യി​ലെ സ്​​ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ വ്യാ​ജ ഹെ​ർ​ബ​ൽ മ​രു​ന്നു​ക​ളും സൗ​ ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി ​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്​​ഡ്​. ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ്​ ക​ട പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. വ​ലി​യ അ​ള​വി​ലു​ള്ള സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ള​ട​ക്കം ഹെ​ർ​ബ​ൽ മ​രു​ന്നു​ക​ളാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഭൂ​രി​ഭാ​ഗം ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന​ക്കാ​യി വീ​ണ്ടും പാ​ക്ക്​ ചെ​യ്​​ത​വ ആ​യി​രു​ന്നു. ഒ​മാ​നി​ൽ വി​ൽ​പ​ന നി​രോ​ധി​ച്ച മ​രു​ന്നു​ക​ളും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ളും ജ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അം​ഗീ​കൃ​ത​മെ​ന്ന്​ ഉ​റ​പ്പു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്ര​മേ ഇ​ത്ത​രം ഉ​ൽ​​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നും പാ​ടു​ള്ളൂ.


ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്​​സൈ​റ്റി​ലെ പേ​ജി​ൽ ഒ​മാ​നി​ൽ വി​ൽ​പ​ന നി​രോ​ധി​ച്ച ഹെ​ർ​ബ​ൽ മ​രു​ന്നു​ക​ളെ​യും ആ​രോ​ഗ്യ ഉ​ൽ​​പ​ന്ന​ങ്ങ​ളെ​യും കു​റി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. മ​തി​യാ​യ ലൈ​സ​ൻ​സി​ല്ലാ​ത്ത ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന വ​ർ​ധി​ക്കു​ന്ന​താ​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ങ്ങ​നെ ന​ട​പ​ടി കൈ​ക്കൊ​ണ്ട​ത്. ഫാ​ർ​മ​ക്കോ​ള​ജി ആ​ൻ​ഡ്​​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​െൻറ്​ നി​യ​മ​ത്തി​​െൻറ ലം​ഘ​നം മു​ൻ​നി​ർ​ത്തി​യാ​ണ്​ ഇ​ത്ത​രം വ്യാ​ജ ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.