മസ്കത്ത്: ഇന്ത്യയിൽനിന്നുള്ളതടക്കം പക്ഷി ഇറക്കുമതി നിേരാധിച്ച് കാർഷിക-ഫിഷ റീസ് മന്ത്രി ഡോ. ഹമദ് ബിൻ സൈദ് അൽ ഒൗഫി ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യയിൽ ഛത്തീസ് ഗഢിൽനിന്നുള്ള ഇറക്കുമതിക്കാണ് നിരോധനം ബാധകം. ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, സൗദി അറേബ്യ, ജർമനി എന്നിവയാണ് ഇറക്കുമതി നിരോധനം ബാധകമുള്ള മറ്റു രാജ്യങ്ങൾ.
ജീവനുള്ള പക്ഷികൾക്കു പുറമെ, മുട്ടകൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവക്കും നിരോധനം ബാധകമാണ്. നിരോധനമേർപ്പെടുത്താനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ചൂടാക്കി സംസ്കരിച്ച ഉൽപന്നങ്ങൾക്ക് നിരോധനത്തിൽ ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.