മസ്കത്ത്: കോവിഡ്-19 രോഗബാധയുടെ വ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം കൈക്കൊണ്ട പ്രതി രോധ നടപടികൾ മജ്ലിസുശൂറ യോഗം വിലയിരുത്തി. രാജ്യത്ത് ചൊവ്വാഴ്ച ആറ് പുതിയ രോ ഗബാധകളാണ് റിപ്പോർട്ട് ചെയ്തത്. ഇേതാടെ മൊത്തം 12 പേർക്കാണ് ഒമാനിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേരുടെ രോഗം ഭേദമായിട്ടുണ്ട്.
ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മഅ്വാലിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യ വാർഷിക യോഗത്തിെൻറ ഏഴാമത് സെഷൻ കര, കടൽ, വ്യോമ അതിർത്തികളിൽ സ്വീകരിച്ചിരിക്കുന്ന അടിയന്തര നടപടികൾ അവലോകനം ചെയ്തു.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന നടപടികൾ ശൂറാ കൗൺസിലിന് കീഴിലുള്ള ആരോഗ്യ-പരിസ്ഥിതി കമ്മിറ്റി നിരീക്ഷിക്കും. ഇതിെൻറ ഭാഗമായി കമ്മിറ്റി അംഗങ്ങളും ആരോഗ്യ മന്ത്രാലയത്തിലെ അംഗങ്ങളും ചേർന്ന് അടിയന്തര യോഗം നടത്തും. ഒാരോ ഗവർണറേറ്റിലെയും പൊതുജനാരോഗ്യ പദ്ധതികളും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നപക്ഷം കൈക്കൊള്ളുന്ന പ്രതിരോധ നടപടികളും ഇൗ യോഗത്തിൽ അവലോകനം ചെയ്യും. വിവിധ രാജ്യങ്ങളുമായുള്ള വ്യോമ ഗതാഗത കരാറുകൾ, സൗരോർജ ഉൽപാദനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൂട്ടായ്മ സ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളും ശൂറാ കൗൺസിൽ യോഗം ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.