മസ്കത്ത്: പത്താമത് മസ്കത്ത് അന്താരാഷ്ട്ര ആഭരണ പ്രദർശനം (മിജെക്സ്) ഡിസംബർ മൂന്ന് മുതൽ ഏഴു വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കും. സെൻററിെൻറ നാ ല്, അഞ്ച് ഹാളുകളിലാണ് ആഭരണ പ്രദർശനം നടക്കുക. സ്വർണ, രത്നാഭരണങ്ങളുടേതടക്കം വിപുലമായ ശേഖരമാണ് അഞ്ച് ദിവസത്തെ മേളയിൽ അണിനിരത്തുക.
ഇൗ വർഷത്തെ പ്രദർശനത്തിൽ കൂടുതൽ പുതുമകളും പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ഒമാന് പുറമെ ഇന്ത്യ, ഇറ്റലി, ആസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക, തായ്ലൻഡ്, തുർക്കി, യു.എ.ഇ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള 150ഒാളം പ്രദർശകരാണ് ആഭരണ മേളക്ക് എത്തുക. ഏറ്റവും പുതിയ ആഭരണ ശേഖരങ്ങൾക്ക് ഒപ്പം പരമ്പരാഗത രൂപകൽപനയിലുള്ള മികവുറ്റ ആഭരണങ്ങളും വരാനിരിക്കുന്ന ട്രെൻഡുകളുമൊക്കെ മേളയിൽ എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
എൻഗേജ്മെൻറ് റിങ്ങുകൾ, വജ്രാഭരണങ്ങൾ തുടങ്ങിയവയുടെ അതുല്യ ശേഖരമാണ് യൂറോപ്പ് പവലിയനിൽ ഉണ്ടാവുക.
ഇന്ത്യൻ പവലിയനിൽ സന്ദർശകരുടെ ഹൃദയം കവരുന്ന രീതിയിലുള്ള സ്വർണം, വെള്ളി, വജ്രാഭരണങ്ങളാണ് ഒരുക്കുക. സ്വിസ് വാച്ച് നിർമാതാക്കളായ ജോവിയലിെൻറ സ്റ്റാളും ഉണ്ടാകും. രണ്ട് സന്ദർശകർക്ക് തായ്ലൻഡിലേക്ക് ആഡംബര യാത്രക്കുള്ള അവസരം ലഭിക്കും. സാലെം അൽ ശുെഎബി ജ്വല്ലറി നടത്തുന്ന റാഫിൾ ഡ്രോയിൽ വിജയിക്കുന്നവർക്ക് കൈകൊണ്ട് നിർമിച്ച ആഭരണം ലഭിക്കും. വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയാണ് പ്രദർശനത്തിലെ പ്രവേശന സമയം. വെള്ളിയാഴ്ച നാല് മുതൽ രാത്രി 11 വരെയാണ് പ്രദർശനമുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് https://muscatjewelleryshow.co എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.