മസ്കത്ത്: പെരുന്നാൾതിരക്കിൽ നാടും നഗരവും. സ്വദേശികൾ പെരുന്നാൾ ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിൽ. കേരളത്തിനൊപ്പം തിങ്കളാഴ്ചയാണ് ഒമാനിൽ ബലി പെരുന്നാൾ. വലിയപെരുന്നാൾ പൊതു അവധിക്ക് ഇന്ന് തുടക്കമാകും. വ്യാഴാഴ്ച വരെ അഞ്ചുദിവസമാണ് പ ൊതുഅവധി. വാരാന്ത്യ അവധിദിനങ്ങളടക്കം ഒമ്പത് അവധി ദിനങ്ങളാണ് ഇക്കുറി ലഭിക്കുക . അതേസമയം, മലയാളികൾക്ക് കഴിഞ്ഞ തവണത്തെപോലെ ഇക്കുറിയും നിറമില്ലാത്ത ബലിപെരുന്നാളാണ്.
നാട്ടിലെ ദുരിതപേമാരിയുടെ കാഴ്ചകളിൽ മനസ്സ് തകർന്ന അവസ്ഥയിലാണ് ഒമാനിലെയും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലെയും മലയാളിസമൂഹം. പതിവുപോലെ മലയാളികളുടെ നേതൃത്വത്തിൽ ഒമാെൻറ വിവിധ ഭാഗങ്ങളിൽ ഇൗദ്ഗാഹുകൾ ഒരുക്കുന്നുണ്ട്. ഇൗദ്ഗാഹുകളിലെല്ലാം നമസ്കാരത്തിനുശേഷം കേരളത്തിെൻറ പ്രളയദുരിതമകറ്റാൻ പ്രത്യേക പ്രാർഥനകളും നടക്കും. പൊതുഅവധി ദിനങ്ങൾ ആഘോഷിക്കാൻ സലാലയിലേക്കും ദുബൈയിലേക്കും മറ്റു പോകാനിരുന്ന പലരും വെള്ളപ്പൊക്ക ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ യാത്ര ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പെരുന്നാൾ കച്ചവടം നടക്കുന്നുണ്ടെങ്കിലും മുൻ വർഷങ്ങളിലെപ്പോലെ ഉണർവില്ലെന്ന് വ്യാപാരികൾ പറയുന്നു.
സ്വദേശി പുരുഷന്മാരുടെയും സ്ത്രീകളുടെയും പരമ്പരാഗത വസ്ത്രങ്ങൾ വിൽക്കുന്ന കടകളിൽ മാത്രമാണ് തിരക്കുള്ളതെന്ന് മത്രയിലെ വ്യാപാരികൾ പറയുന്നു. സുഗന്ധദ്രവ്യങ്ങളും ചെരിപ്പുകളും വിൽക്കുന്ന കടകളിൽ തിരക്കില്ല. പെരുന്നാൾ അടുക്കുന്ന ദിവസങ്ങളിൽ പൊതുവെ ഇൗ കടകളിലും തിരക്കുണ്ടാകാറുള്ളതാണ്. സ്കൂൾ വിപണിക്ക് ഒപ്പം പെരുന്നാളും കൂടിയെത്തിയതോടെ സ്വദേശികൾ സൂക്ഷിച്ചാണ് പണം ചെലവഴിക്കുന്നത്. പെരുന്നാൾ സീസണിലെ കച്ചവടത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെയാണ് കച്ചവടക്കാർ ഒാഫ് സീസൺ സമയങ്ങളിലെ പ്രവർത്തന ചെലവ് കണ്ടെത്തുന്നത്.
കച്ചവടം കുറഞ്ഞതോടെ മലയാളികളടക്കം കച്ചവടക്കാരും ആശങ്കയിലാണ്. അതേസമയം, ഒമാെൻറ വിവിധ വിലായത്തുകളിൽ നടന്നുവന്ന പരമ്പരാഗത പെരുന്നാൾ ചന്തകൾ (ഹബ്ത) ശനിയാഴ്ചയോടെ സമാപിച്ചു. ദുൽഹജ്ജ് മാസം തുടങ്ങുന്നത് മുതലാണ് ഇൗ തുറന്ന മാർക്കറ്റുകൾ നടക്കുക. മരത്തണലിലും കോട്ടകൾക്ക് സമീപവുമൊക്കെയായി നിരന്നിരിക്കുന്ന കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങുകയെന്നത് സ്വദേശികളുടെ പതിവുശീലമാണ്. തുണിത്തരങ്ങൾ, ഭക്ഷണസാധനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവെക്കാപ്പം ആടുമാടുകളുടെയും ഒട്ടകങ്ങളുടെയും വിൽപനയും ഹബ്തകളിൽ നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.