ബുഅലി: കണ്ണൂർ സ്വദേശി ബുഅലിയിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു. ഉരുവച്ചാൽ പഴശ്ശിയിലെ എടക്കാടൻ കണ്ടിവീട്ടിൽ എൻ. റഷീദ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജോലിസ്ഥലത്തേക്ക് പോകാൻ ഒരുങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബുഅലിയിലെ ഒലിവ് റെസ്റ്റാറൻറിൽ ജോലിചെയ്തുവരുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് എത്തിയത്. പരേതനായ തിട്ടയിൽ ഹസെൻറയും ആയിഷബിയുടെയും മകനാണ്. ഭാര്യ: ആറളം സ്വദേശിനി റംഷീന. മക്കൾ: ഫാത്തിമ, ഹവ, മുഹമ്മദ് ഹസൻ. സഹോദരങ്ങൾ: റംലു, റഫീഖ് (ദുബൈ) സുഹറ, റഷീദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.