മസ്കത്ത്: ടൂർ ഒാഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരത്തിെൻറ നാലാംഘട്ടത്തി ൽ ബഹ്റൈൻ മെരീഡ ടീമിെൻറ സോണി കോൾബ്രെല്ലി ജേതാവായി. ഇത്തി മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ വരെയാണ് ഇൗ ഘട്ടത്തിൽ മത്സരാർഥികൾ പിന്നിട്ടത്. സി.സി.സി പ്രോടീമിെൻറ ഗ്രെഗ്വാൻ അവിരാമെറ്റ്, ലാ മൊണ്ടിയാലെയുടെ ക്ലെമൻറ് വെഞ്ചൂറിനി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 120 സൈക്ലിസ്റ്റുകളാണ് നാലാംഘട്ടത്തിൽ പെങ്കടുത്തത്. മൂന്നാം ഘട്ടത്തിൽ പെങ്കടുത്തവരിൽ മൂന്നുപേർ മത്സരം ഉപേക്ഷിച്ചിരുന്നു. നാലാംഘട്ടം പിന്നിടുേമ്പാഴും മികച്ച വ്യക്തിഗത സമയം കുറിച്ച അലക്സാണ്ടർ ല്യുെട്ടൻസ്കോയാണ് ഒാവറോൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ മുന്നിൽ. കഴിഞ്ഞ വർഷത്തെ കിരീട ജേതാവായ ല്യൂെട്ടൻസ്കോയാണ് ഇക്കുറി രണ്ട്, മൂന്ന് ഘട്ടങ്ങളിൽ ഒന്നാമതെത്തിയത്. ക്വീൻറൗണ്ട് എന്നറിയപ്പെടുന്ന അഞ്ചാംഘട്ട മത്സരം ഇന്ന് നടക്കും. ഇൗ റൗണ്ടിൽ സമാഇൗലിൽനിന്ന് ജബൽ അഖ്ദർ വരെയാണ് മത്സരാർഥികൾ പിന്നിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.